ഓട്ടോ വാടകയെ ചൊല്ലി തര്‍ക്കം; യുവതിയുടെ കഴുത്തില്‍ വെട്ടിയ ഡ്രൈവര്‍ അറസ്റ്റില്‍
ഏലൂര്‍ സ്വദേശിനി സിന്ധുവിനെയാണ് ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്.
കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂര്‍ പൊലീസ് പിടികൂടിയത്. ഏലൂര്‍ സ്വദേശിനി സിന്ധുവിനെയാണ് ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്. ഓട്ടോ വാടകയുടെ പേരില്‍ നടന്ന തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലിസ് പറയുന്നു. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ െ്രെഡവറാണ് ദീപു.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ കഴുത്തില്‍ ദീപു വെട്ടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിന്ധു ചികിത്സയിലാണ്.