മരിച്ചെന്ന് പോലിസ് രേഖപ്പെടുത്തിയ മധ്യവയസ്‌കന്‍ ആറു ദിവസത്തിന് ശേഷം മരിച്ചു

സ്‌റ്റേഡിയം വാര്‍ഡ് ഹാജി മന്‍സിലില്‍ റിയാസ് (47) ആണ് മരിച്ചത്.

Update: 2024-10-31 02:58 GMT

ആലപ്പുഴ: പോലിസ് മരിച്ചെന്നു രേഖപ്പെടുത്തിയ മധ്യവയസ്‌ക്കന്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. സ്‌റ്റേഡിയം വാര്‍ഡ് ഹാജി മന്‍സിലില്‍ റിയാസ് (47) ആണ് മരിച്ചത്. ഒറ്റക്കു താമസിക്കുകയായിരുന്ന റിയാസ് മരിച്ചതായി ഒക്ടോബര്‍ 23ന് ബന്ധു അറിയിച്ചതിനെ തുടര്‍ന്ന് മരണം രേഖപ്പെടുത്തിയ എഫ്‌ഐആര്‍ പോലിസ് തയ്യാറാക്കി.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈഎസ്പി മധു ബാബു വെളിച്ചമില്ലാത്ത മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ റിയാസ് കാലനക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികില്‍സയില്‍ കഴിയുമ്പോഴാണ് ചൊവ്വാഴ്ച്ച മരിച്ചത്. ഒരാളുടെ മരണത്തില്‍ രണ്ട് തവണ എഫ് ഐആര്‍ തയ്യാറാക്കിയതില്‍ പോലിസ് നിയമപോദേശം തേടുകയാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

Similar News