ഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും

Update: 2023-11-30 10:09 GMT

ഗസാ സിറ്റി: വെടിനിര്‍ത്തല്‍ രണ്ടുദിവസത്തേക്ക് കൂടി നീട്ടയിതായി ഇസ്രായേലും ഹമാസും അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് നീട്ടുന്നതായി പ്രഖ്യാപിച്ചത്. നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം തടവുകാരെ ആറാമത്തെ ബാച്ച് കൈമാറ്റത്തിന് ശേഷമാണ് ഗസയില്‍ വെടിനിര്‍ത്തല്‍ നീട്ടിയത്. അതിനിടെ, വെസ്റ്റ് ജറുസലേം ബസ് സ്‌റ്റേഷനില്‍ നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരും കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. അവസാനമായി 16 ഇസ്രായേലികളും വിദേശികളുമായ തടവുകാരെയാണ് ഗസയില്‍ നിന്ന് വിട്ടയച്ചത്. 30 ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും തടവുകാരെ ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചു. തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായി ജയിലില്‍ നിന്ന് മോചിതയായ ശേഷം ഫലസ്തീന്‍ ആക്ടിവിസ്റ്റ് അഹെദ് തമീമി റാമല്ലയിലെത്തി. അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കറെമിലെ താബെറ്റ് ആശുപത്രി ഇസ്രായേല്‍ സൈന്യം വളഞ്ഞതായി വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിലെത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബൈഡന്‍ ഭരണകൂടം വെടിനിര്‍ത്തല്‍ നീട്ടാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. അതിനിടെ, യുദ്ധം തുടങ്ങി 55 ദിവസം പിന്നിടുമ്പോള്‍ ഒക്‌ടോബര്‍ 7 മുതല്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000 പിന്നിട്ടു.

Tags:    

Similar News