തുടര്‍ച്ചയായ പത്താംദിനവും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില; പവന് 40,160 രൂപയിലെത്തി
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ജനുവരി 1ന് 29,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏഴു മാസം കൊണ്ടാണ് 11,000ത്തില്‍ അധികം രൂപ വര്‍ധിച്ചത്. ജൂലൈ 21 മുതല്‍ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുകയാണ്.
കൊച്ചി: തുടര്‍ച്ചയായ പത്താംദിനവും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സ്വര്‍ണവില. ഇന്ന് പന് 160 രൂപ വര്‍ധിച്ച് 40,160 രൂപയിലെത്തി. ഗ്രാമിന്: 5,020 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന നിരക്ക്. ജനുവരി മാസത്തില്‍ നിന്ന് 10,560 രൂപയാണ് 7 മാസം കൊണ്ട് കൂടിയത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണികളിലുള്ള മാന്ദ്യവും ഡോളര്‍ ദുര്‍ബലമാകുന്നതും അമേരിക്ക-ചൈന സംഘര്‍ഷവും സ്വര്‍ണവില കൂടാന്‍ കാരണമാകുന്നുണ്ട്. ഇതോടൊപ്പം കൊവിഡ് പ്രതിസന്ധിയില്‍ മറ്റ് വിപണികളില്‍ അനിശ്ചിതത്വം തുടരുന്നതും സ്വര്‍ണത്തിലെ വിലക്കയറ്റത്തിന് കാരണമാവുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ജനുവരി 1ന് 29,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏഴു മാസം കൊണ്ടാണ് 11,000ത്തില്‍ അധികം രൂപ വര്‍ധിച്ചത്. ജൂലൈ 21 മുതല്‍ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുകയാണ്.
2011 ലെ ഉയര്‍ന്ന അന്താരാഷ്ട്ര വിലയായ 1917.90 ഡോളര്‍ കഴിഞ്ഞ 28നാണു തിരുത്തിയത്. 1981.27 എന്ന പുതിയ റിക്കാര്‍ഡ് തകര്‍ത്ത് രണ്ടായിരം ഡോളര്‍ മറികടന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ 2,300 ഡോളര്‍ വരെയെത്താമെന്ന പ്രവചനങ്ങളാണ് വരുന്നത്. ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയര്‍ന്ന നിരക്കാണ് സ്വര്‍ണ വിപണി ഇന്ന് മറികടന്നത്. ജൂലൈ ഒന്നിന് ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു.