പഞ്ചാബിൽ വാ​ഗ്ദാനം നിറവേറ്റി ആപ്പ്; 25000 പേർക്ക് സർക്കാർ ജോലി

"തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ, പഞ്ചാബിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക ആം ആദ്മി സർക്കാരിന്റെ മുൻഗണനയായിരിക്കും"

Update: 2022-03-19 19:03 GMT

പഞ്ചാബ്: മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ ശനിയാഴ്ച വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിൽ 25,000 തസ്തികകൾ നികത്താൻ അനുമതി നൽകി. തന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.

"തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ, പഞ്ചാബിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക ആം ആദ്മി സർക്കാരിന്റെ മുൻഗണനയായിരിക്കും," അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ മന്ത്രിസഭ ശനിയാഴ്ച ചേർന്ന യോ​ഗത്തിൽ പത്ത് മന്ത്രിമാർ തങ്ങളുടെ ഭരണകാലത്ത് പ്രവർത്തിക്കേണ്ട വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച ഡോ വിജയ് സിംഗ്ല പഞ്ചാബിലെ പരിഷ്‌കാരങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥിച്ചു.

പഞ്ചാബിലെ ദുഷിച്ച വ്യവസ്ഥിതിയിൽ അലോസരപ്പെട്ടാണ് ജനങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്തതെന്ന് ഗുർമീത് സിങ് പറഞ്ഞു. നമുക്ക് അഴിമതി പിഴുതെറിയേണ്ടിവരും. അരവിന്ദ് കേജരിവാൾ യുവാക്കളുടെ രാഷ്ട്രീയ വിശ്വാസം തിരികെ കൊണ്ടുവന്നുവെന്നും ഹർജോത് സിങ് ബെയ്ൻസ് പറഞ്ഞു, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള പ്രവർത്തനത്തിനായിരിക്കും തന്റെ മുൻഗണനയെന്ന് കുൽദീപ് സിങ് ധലിവാൾ പറഞ്ഞു. 

Similar News