മുണ്ടക്കൈ ദുരന്തം: സംസ്‌കാരത്തിന് ചെലവായത് 19 ലക്ഷം രൂപ

ദുരന്തബാധിത പ്രദേശത്ത് നിന്നും മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയുടെ ഭാഗത്തു നിന്നുമായി 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളും കണ്ടെത്തി.

Update: 2024-10-16 15:18 GMT

തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ചെലവായ തുകയുടെ കണക്ക് പുറത്ത്. 19,67,740 രൂപയാണ് സംസ്‌കാരത്തിന് ചെലവായതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍ വച്ച കണക്ക് പറയുന്നു. ദുരന്തബാധിത പ്രദേശത്ത് നിന്നും മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയുടെ ഭാഗത്തു നിന്നുമായി 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളും കണ്ടെത്തി. ഇതില്‍ 172 മൃതദേഹങ്ങളും രണ്ടു ശരീരഭാഗങ്ങളും ബന്ധുക്കള്‍ തിരിച്ചറിയുകയും അവര്‍ക്ക് കൈമാറുകയും ചെയ്തു. ആറു മൃതദേഹങ്ങള്‍ തെറ്റായി തിരിച്ചറിഞ്ഞ് കൈമാറിയതായി ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി.

തിരിച്ചറിയാന്‍ പറ്റാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും മന്ത്രിമാര്‍, ജില്ലാ കലക്ടര്‍, രാഷ്ട്രീയസാമൂഹികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.

Tags:    

Similar News