സ്‌കൂള്‍ കലോല്‍സവവുമായി സഹകരിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

Update: 2025-01-04 03:00 GMT

തിരുവനന്തപുരം: ആയിരക്കണക്കിന് വിദ്യാര്‍ഥികളും അധ്യാപകരുമെത്തുന്ന സ്‌കൂള്‍ കലോല്‍സവവുമായി സഹകരിക്കില്ലെന്ന് തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. 25 വേദികളിലും ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും സഹകരിക്കില്ലെന്ന് അവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി. ആര്യനാട് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ആയിരുന്ന ഡോ.ഡി നെല്‍സണെ സ്വകാര്യ പ്രാക്ടീസ് നടത്തി എന്നാരോപിച്ച് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് മൂന്നു മാസത്തിലേറെയായി ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലാണ്. ഇതിന്റെ തുടര്‍ച്ചയായാണ് കലോത്സവ ഡ്യൂട്ടിയും ബഹിഷ്‌കരിച്ചത്. ഓരോ വേദിയിലും ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം ഉണ്ടാകേണ്ടതാണ്.

Similar News