കേരളത്തിന് ആശ്വാസം; പ്രളയസെസ് ഏര്‍പ്പെടുത്താം
ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നിശ്ചിത വസ്തുക്കള്‍ക്കുമേല്‍ പരമാവധി ഒരുശതമാനം സെസ് ചുമത്താനാണ് ജിഎസ്ടി കൗണ്‍സില്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: ജിഎസ്ടിക്കുമേല്‍ ഒരു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നിശ്ചിത വസ്തുക്കള്‍ക്കുമേല്‍ പരമാവധി ഒരുശതമാനം സെസ് ചുമത്താനാണ് ജിഎസ്ടി കൗണ്‍സില്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് കാര്യമായ തുക സ്വരുക്കൂട്ടാന്‍ സംസ്ഥാനസര്‍ക്കാരിന് ഇതു വഴി കഴിയുമെന്നാണ് കണക്കുകൂട്ടല്‍. കേരളത്തിനകത്ത് മാത്രമേ പുതിയ വ്യവസ്ഥ പ്രകാരം സെസ് പിരിക്കാനാകൂ. നേരത്തേ ജിഎസ്ടി മന്ത്രിതല ഉപസമിതിയും പ്രളയസെസ് പിരിക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. അതേസമയം, ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ചുമത്താന്‍ സാധിക്കുകയെന്നത് ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.