ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ ഓറഞ്ച് ബലാല്‍സംഗക്കാരനെന്നു വിശേഷിപ്പിച്ച് ഇന്ത്യന്‍ ഗായിക ഹര്‍ദ് കൗര്‍. ബ്രിട്ടനില്‍ താമസിക്കുന്ന ഹര്‍ദ് കൗറിന്റെ യഥാര്‍ഥ പേര് തരണ്‍ കൗര്‍ ധില്ലന്‍ എന്നാണ്. ഹര്‍ദ് കൗര്‍ എന്ന പേരിലാണ് ഇവര്‍ സംഗീത ലോകത്തു അറിയപ്പെടുന്നത്. ആദിത്യനാഥ് ഓറഞ്ച് ബലാസംഗക്കാരന്‍ ആണെന്നു പറഞ്ഞ കൗര്‍ ആര്‍എസ്എസ് മേധാവി വംശീയവാദിയും ഭീകരവാദിയും ആണെന്നും സാമൂഹിക മാധ്യമത്തില്‍ അവര്‍ ആരോപിച്ചു.
ആര്‍എസ്എസിനും ആദിത്യനാഥിനും എതിരേ കടുത്ത വിമര്‍ശനമാണ് കൗര്‍ ഉന്നയിച്ചത്.
മുംബൈ ഭീകരാക്രമണമടക്കം ഇന്ത്യയിലെ എല്ലാ ഭീകരാക്രമണങ്ങളുടെയും ഉത്തരവാദി ആര്‍എസ് ആണ്. പുല്‍വാമ, മുംബൈ എന്നിവയടക്കം ഇന്ത്യയിലുണ്ടായ എല്ലാ ഭീകരാക്രമണങ്ങള്‍ക്കും ഉത്തരവാദി ആര്‍എസ്എസ് ആണ്. ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ വധിച്ചതിനെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. യുപി മുഖ്യമന്ത്രിയെ സൂപ്പര്‍ ഹീറോ ആക്കുന്നുവെങ്കില്‍ ഓറഞ്ച് ബലാല്‍സംഗക്കാരന്‍ യോഗി എന്നാണ് താന്‍ ആദിത്യനാഥിനെ വിളിക്കുക- സാമൂഹിക മാധ്യമത്തില്‍ ഹര്‍ദ് കൗര്‍ കുറിച്ചു.
മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എസ്എം മുശ്‌രിഫ് എഴുതിയ കര്‍ക്കരെയെ കൊന്നതാര് എന്ന പുസ്തകത്തിന്റെ കവര്‍ചിത്രവും ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ചിത്രവും ഹര്‍ദ് കൗര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റിനെ തുടര്‍ന്നു ഗായികക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. ശശാങ്ക് ശേഖര്‍ എന്ന അഭിഭാഷകന്റെ പരാതിയിലാണ് 124 എ, 153എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.