പ്രവാചക നിന്ദ: പോപുലര്‍ ഫ്രണ്ട് പരാതിയില്‍ ആര്‍എസ്എസ്സുകാരനെതിരേ കേസെടുത്തു
പാലക്കാട്: പ്രവാചകനെ ഹീനമായ ഭാഷയില്‍ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ പോലിസ് കേസെടുത്തു. കൊപ്പം പുലാശ്ശേരി വേണുഗോപാല്‍ മേനോന് എന്നയാള്‍ക്കെതിരേയാണ് കൊപ്പം പോലിസ് കേസെടുത്തത്. പോപുലര്‍ ഫ്രണ്ട് കുലുക്കല്ലൂര്‍ ഏരിയ സെക്രട്ടറി സെയ്താലി നല്കിയ പരാതിയിലാണ് നടപടി.
'വ്യൂ പോയിന്റ്' എന്ന ഫേസ്ബുക്ക് പേജിലാണ് കൊപ്പം പുലാശ്ശേരി വേണുഗോപാല്‍ മേനോന് എന്നയാള്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടത്. ഹീനമായ ഭാഷയില്‍ പ്രവേചകനെ നിന്ദിച്ചുകൊണ്ടാണ് വേണു ഗോപാല്‍ ഫേസ്ബുക്കില്‍ പരമാര്‍ശം നടത്തിയത്. കമ്മന്റിന്റെ സ്ക്രീന്‍ ഷോട്ടും മറ്റു വിവരങ്ങളും പരാതിയോടൊപ്പം കൈമാറി. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറഞ്ഞു. നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള മനുപ്പൂര്വ്വമായ ശ്രമമാണ് നടക്കുന്നതെന്നും പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടയാള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തില്‍ കൊപ്പം സിഐ ബിന്ദുലാല്‍ പരാതിക്കാരനായ സൈതാലിയുടെ മൊഴിയെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ജൂലൈ 30നാണ് വേണുഗോപാല്‍ മേനോനെതിരേ കൊപ്പം പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 153, 120 O വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.