ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും: ആസാദ്

ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു

Update: 2020-10-04 11:59 GMT
ഹാഥ്‌റസ്(യുപി): സവര്‍ണ യുവാക്കളുടെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണം. അല്ലെങ്കില്‍ ഞാന്‍ അവരെ എന്റെ വീട്ടിലേക്ക് കൊണ്ടുപോവും. അവര്‍ ഇവിടെ സുരക്ഷിതരല്ല. വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദില്‍ വിശ്വാസമുണ്ടെന്നും പെണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും കുടുംബം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും സംഘവും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

    ഭീം ആര്‍മി വോളന്റിയര്‍മാര്‍ക്കൊപ്പം വ്യാഴാഴ്ച ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ആസാദ് ഉള്‍പ്പെടെയുള്ളവരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കാതെ പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കില്ലെന്ന് ആസാദ് പറഞ്ഞിരുന്നു. അതിനിടെ, ദലിതര്‍ക്ക് ഭരണഘടനയില്‍ പറയുന്ന ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ആയുധം വാങ്ങാന്‍ ലൈസന്‍സ് അനുവദിക്കണമെന്നും അങ്ങനെയാണെങ്കില്‍ സ്വയം സംരക്ഷണം നടത്താമെന്നും ആസാദ് പറഞ്ഞിരുന്നു. രാജ്യത്തെ 20 ലക്ഷം ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. തോക്കുകളും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി നല്‍കണം. അങ്ങനെയെങ്കില്‍ ഞങ്ങള്‍ സ്വയം പ്രതിരോധിക്കുമെന്നുമായിരുന്നു ആസാദ് ട്വിറ്ററില്‍ കുറിച്ചത്.

സവര്‍ണ യുവാക്കളുടെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും സംഘവും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാണ്. ഇതിനാല്‍ സുരക്ഷിത സ്ഥാനത്തെക്ക് മാറ്റണം. കുടുംബം സമ്മതം അറിയിക്കുകയാണെങ്കില്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദില്‍ വിശ്വാസമുണ്ടെന്നും പെണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും കുടുംബം പറഞ്ഞു.

    ഭീം ആര്‍മി വോളന്റിയര്‍മാര്‍ക്കൊപ്പം വ്യാഴാഴ്ച ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ആസാദ് ഉള്‍പ്പെടെയുള്ളവരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കാതെ പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കില്ലെന്ന് ആസാദ് പറഞ്ഞിരുന്നു. അതിനിടെ, ദലിതര്‍ക്ക് ഭരണഘടനയില്‍ പറയുന്ന ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ആയുധം വാങ്ങാന്‍ ലൈസന്‍സ് അനുവദിക്കണമെന്നും അങ്ങനെയാണെങ്കില്‍ സ്വയം സംരക്ഷണം നടത്താമെന്നും ആസാദ് പറഞ്ഞിരുന്നു. രാജ്യത്തെ 20 ലക്ഷം ബഹുജനങ്ങള്‍ക്ക് ഉടന്‍ തോക്ക് ലൈസന്‍സ് നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. തോക്കുകളും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി നല്‍കണം. അങ്ങനെയെങ്കില്‍ ഞങ്ങള്‍ സ്വയം പ്രതിരോധിക്കുമെന്നുമായിരുന്നു ആസാദ് ട്വിറ്ററില്‍ കുറിച്ചത്.

Hathras case updates: Bhim Army chief Chandrashekhar Azad visited victim's house

Tags:    

Similar News