ഇസ്രായേല്‍ യുദ്ധമന്ത്രാലവും സൈനിക ആസ്ഥാനവും ആക്രമിച്ച് ഹിസ്ബുല്ല; ഇത് ചരിത്രത്തില്‍ ആദ്യം

ഇസ്രായേലി സൈന്യത്തിന്റെ സുരക്ഷാ വിഭാഗവും ജനറല്‍ സ്റ്റാഫും വാര്‍ മാനേജ്‌മെന്റ് റൂമും വ്യോമസേനയുടെ നിരീക്ഷണ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്ന കിര്യ താവളവും ആക്രമണത്തില്‍ ഉള്‍പ്പെട്ടു.

Update: 2024-11-13 16:10 GMT

തെല്‍അവീവ്: ഇസ്രായേലിന്റെ യുദ്ധമന്ത്രാലയവും സൈനിക ആസ്ഥാനവും ആക്രമിച്ച് ഹിസ്ബുല്ല. തെല്‍അവീവിലെ അതിസുരക്ഷാ മേഖലയിലാണ് ഹിസ്ബുല്ലയുടെ ഡ്രോണുകള്‍ ആക്രമണം നടത്തിയതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലി സൈന്യത്തിന്റെ സുരക്ഷാ വിഭാഗവും ജനറല്‍ സ്റ്റാഫും വാര്‍ മാനേജ്‌മെന്റ് റൂമും വ്യോമസേനയുടെ നിരീക്ഷണ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്ന കിര്യ താവളവും ആക്രമണത്തില്‍ ഉള്‍പ്പെട്ടു. ലെബനാനില്‍ നിന്ന് അയച്ച സൂയിസൈഡ് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അറിയിച്ചു. ഡ്രോണുകള്‍ യാതൊരുവിധ തടസവും നേരിടാതെയാണ് ലക്ഷ്യത്തില്‍ എത്തിയത്. ഇസ്രായേലി സൈന്യത്തെ നേരിടാന്‍ ഇതാദ്യമായാണ് ഹിസ്ബുല്ല ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നത്.

ലെബനാനെ പ്രതിരോധിക്കാനും ഗസയിലെ അധിനിവേശം അവസാനിപ്പിക്കാനുമുള്ള ഖൈബര്‍ സീരീസ് ഓപ്പറേഷന്റെ ഭാഗമാണ് ആക്രമണമെന്ന് ഹിസ്ബുല്ല വിശദീകരിച്ചു. സെപ്റ്റംബര്‍ മുതല്‍ അത്യാധുനിക റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ഹിസ്ബുല്ല ഇസ്രായേലിന് നേരെ ആക്രമണം നടത്തുന്നുണ്ട്. തെല്‍ അവീവിലെ സൈനിക താവളങ്ങളും രഹസ്യാന്വേഷണ കേന്ദ്രങ്ങളും സൈനിക കമ്പനികളും നിരവധി തവണ ആക്രമിക്കപ്പെട്ടു.




 


developing story

Similar News