പാതയോരങ്ങളില്‍ കൊടിതോരണം സ്ഥാപിക്കല്‍: സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചതിനെ വിമര്‍ശിച്ച് ഹൈക്കോടതി
കേരളത്തില്‍ ഇത്തരത്തില്‍ ഉത്തരവ് മറികടക്കാന്‍ യോഗം വിളിച്ചാല്‍ പിന്നെയെങ്ങനെ കേരളം മുന്നോട്ടു പോകുമെന്നും കോടതി ചോദിച്ചു.വലിയ നഗരങ്ങളെക്കുറിച്ചും പുറം രാജ്യങ്ങളെക്കുറിച്ചും മഹത്വം പറയുന്നവര്‍ റോഡിന്റെ കൈവരികള്‍ പോലും കൊടിതോരങ്ങള്‍ കൊണ്ട് അലങ്കോലമാക്കിയെന്നും കോടതി വിമര്‍ശിച്ചു
കൊച്ചി: പാതയോരങ്ങളില്‍ അനധികൃതമായി കൊടിതോരണങ്ങള്‍ അടക്കമുള്ളവ സ്ഥാപിക്കുന്നതിനെതിരെ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം.കോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിക്കുകയാണ്.എന്തുകൊണ്ടാണ് ഇക്കാര്യം കോടതിയില്‍ പറയാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ധൈര്യം കാണിക്കാത്തതെന്നും കോടതി ചോദിച്ചു.
കേരളത്തില്‍ ഇത്തരത്തില്‍ ഉത്തരവ് മറികടക്കാന്‍ യോഗം വിളിച്ചാല്‍ പിന്നെയെങ്ങനെ കേരളം മുന്നോട്ടു പോകുമെന്നും കോടതി ഉത്തരവുകളോട് ഇതാണോ സമീപനമെന്നും കോടതി ചോദിച്ചു.മഴക്കാലത്ത് കൊച്ചിയിലുണ്ടാകുന്ന വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി ഇടപെട്ട് നടപടി സ്വീകരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു.
കൊച്ചി നഗരത്തില്‍ അവിശ്വസനീയമായ മാറ്റമാണ് കോടതി ഉത്തരവിലൂടെ ഉണ്ടായത്.വലിയ നഗരങ്ങളെക്കുറിച്ചും പുറം രാജ്യങ്ങളെക്കുറിച്ചും മഹത്വം പറയുന്നവര്‍ റോഡിന്റെ കൈവരികള്‍ പോലും കൊടിതോരങ്ങള്‍ കൊണ്ട് അലങ്കോലമാക്കിയെന്നും കോടതി വിമര്‍ശിച്ചു.