ഹിജാബ് വിലക്ക്: പരീക്ഷയെഴുതാനാകാതെ പോയത് 17,000 മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കെന്ന് അഭിഭാഷകന്‍

Update: 2022-10-13 07:10 GMT

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നത് 17,000 വിദ്യാര്‍ഥിനികള്‍ക്ക്. ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുഫെസ അഹ്മദി വാദത്തിനിടെ സെപ്റ്റംബര്‍ 17ന് കോടതിയെ ധരിപ്പിച്ചതാണ് ഇക്കാര്യം.

ഹിജാബ് വിലക്കിനെ തുടര്‍ന്ന് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് എത്ര വിദ്യാര്‍ഥിനികള്‍ കൊഴിഞ്ഞുപോയി എന്നായിരുന്നു അന്ന് സുപ്രിം കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായ കണക്കുകളുണ്ടോ? 20, 30, 40 അല്ലെങ്കില്‍ 50 പേര്‍ ആണോ കൊഴിഞ്ഞുപോയത് എന്നും ഹേമന്ദ് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബെഞ്ച് ആരാഞ്ഞു. അപ്പോഴാണ് ഹിജാബ് വിലക്കിയ ഉത്തരവ് മൂലം 17,000 വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിച്ചിട്ടില്ലെന്ന് അഭിഭാഷകനായ ഹുഫെസ അഹ്മദി പറഞ്ഞത്.

അഭിഭാഷകനായ തന്റെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിദ്യാര്‍ഥിനികളുടെ കൊഴിഞ്ഞുപോക്ക് എന്ന വിഷയം ഇതുവരെ ഹൈകോടതിയില്‍ ഉയര്‍ത്തിയിട്ടില്ലെന്നും അതിനാല്‍ തങ്ങള്‍ ഈ വിവരം സ്വീകരിക്കില്ലെന്നുമായിരുന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

Tags:    

Similar News