ഹിജാബ് നിരോധനം: ഹിജാബ് ധരിച്ച് തന്നെ കോളജില്‍ പോകും; അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരും: വിദ്യാര്‍ത്ഥിനികള്‍
ഈ ഉത്തരവ് അംഗീകരിക്കാനാകാത്തതാണ്. ഹിജാബ് ധരിച്ച് തന്നെ കോളേജില്‍ പോകുമെന്നും അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി.
ഉഡുപ്പി: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ നിരാശരെന്ന് ഹര്‍ജി നല്‍കിയ വിദ്യാര്‍ഥിനികള്‍. ഹൈക്കോടതിയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഹര്‍ജിക്കാരായ ആറ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ഭരണഘടനാമൂല്യങ്ങള്‍ കോടതി ഉയര്‍ത്തിപിടിക്കുമെന്നാണ് കരുതിയത്. ഈ ഉത്തരവ് അംഗീകരിക്കാനാകാത്തതാണ്. ഹിജാബ് ധരിച്ച് തന്നെ കോളേജില്‍ പോകുമെന്നും അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി.
പ്രാദേശിക തലത്തില്‍ പരിഹരിക്കപ്പെടേണ്ട ഹിജാബ് പ്രശ്‌നം ഇപ്പോള്‍ രാഷ്ട്രീയ-സാമുദായിക പ്രശ്‌നമായെന്നും കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായെങ്കിലും പഠനം അവസാനിപ്പിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലി കോളജുകളില്‍ സംഘര്‍ഷം രൂപപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങള്‍ക്ക് ഹിജാബ് വേണം. ഹിജാബ് ഇല്ലാതെ കോളജില്‍ പോകില്ല. ശിരോവസ്ത്രം സ്ത്രീകള്‍ക്ക് അവരുടെ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. പെണ്‍കുട്ടി മുടിയും നെഞ്ചും മറയ്ക്കണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഇത് ഖുറാനില്‍ പറഞ്ഞിരുന്നില്ലെങ്കില്‍ ഞങ്ങള്‍ ധരിക്കില്ലായിരുന്നു. ഇത് ഖുറാനില്‍ പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ സമരം ചെയ്യില്ലായിരുന്നുവെന്നും ഹര്‍ജിക്കാരില്‍ ഒരാളായ യുവതി പറഞ്ഞു.