'മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നു': ഹിജാബ് വിലക്കിനെതിരേ യുഎസ്
'മതസ്വാതന്ത്ര്യത്തില്‍ ഒരാളുടെ മതപരമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സംസ്ഥാനമായ കര്‍ണാടക മതപരമായ വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ നിര്‍ണയിക്കരുത്.'
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ചില കാംപസുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരേ യുഎസ്. വിദേശ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം നിരീക്ഷിക്കുയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന യുഎസ് സര്‍ക്കാര്‍ ബോഡിയാണ് ഹിജാബ് വിലക്കിനെതിരേ രംഗത്തെത്തിയത്.
Religious freedom includes the ability to choose one's religious attire. The Indian state of Karnataka should not determine permissibility of religious clothing. Hijab bans in schools violate religious freedom and stigmatize and marginalize women and girls.
— Amb. at Large for International Religious Freedom (@IRF_Ambassador) February 11, 2022
സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമിതിയുടെ അംബാസഡര്‍ റഷാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ വിവാദത്തെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
'മതസ്വാതന്ത്ര്യത്തില്‍ ഒരാളുടെ മതപരമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സംസ്ഥാനമായ കര്‍ണാടക മതപരമായ വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ നിര്‍ണയിക്കരുത്. സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ലംഘിക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു,' ഹുസൈന്റെ ഓഫിസ് ട്വീറ്റ് ചെയ്തു.
യുഎസ് ഓഫിസ് ഓഫ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന് കീഴിലാണ് ഹുസൈന്‍ അംബാസഡറായിട്ടുള്ള മതസ്വാതന്ത്ര്യത്തെ നിരീക്ഷിക്കുന്നതിനുള്ള മിനിസ്റ്റീരിയല്‍ വരുന്നത്. ഇന്ത്യയിലെ മതപരമായ സംഘര്‍ഷങ്ങളെക്കുറിച്ച് നേരത്തെ ഈ സമിതി വിമര്‍ശനം ഉന്നയിച്ചിരുന്നു.