ഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ തകര്‍ത്ത് ഹിസ്ബുല്ല
ഗസയിലും ഇസ്രായേല്‍ ഈ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്.
ബെയ്‌റൂത്ത്: ലെബനാനില്‍ അതിക്രമിച്ചു കയറിയ ഇസ്രായേലിന്റെ ഹെര്‍മിസ്-900 ഡ്രോണ്‍ തകര്‍ത്ത് ഹിസ്ബുല്ല. മൂന്നു കിലോമീറ്റര്‍ പൊക്കത്തില്‍ 30 മണിക്കൂര്‍ പറക്കാന്‍ കഴിയുന്ന അത്യാധുനിക ഡ്രോണാണ് മിസൈലുകള്‍ ഉപയോഗിച്ച് ഹിസ്ബുല്ല തകര്‍ത്തത്. പതിനഞ്ച് മീറ്റര്‍ നീളമുള്ള ഈ ഡ്രോണിന് 300 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിയും. ഇന്‍ഫ്രാറെഡ്, ഇലക്ട്രോണിക്ക് സിഗ്നലുകള്‍ ഉപയോഗിച്ച് ലക്ഷ്യങ്ങള്‍ കണ്ടെത്തി ബോംബിടാന്‍ കഴിയുന്ന ഇവയെ തകര്‍ത്തത് വലിയ നേട്ടമായാണ് ഹിസ്ബുല്ല വിലയിരുത്തുന്നത്. ഗസയിലും ഇസ്രായേല്‍ ഈ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്.