അമേരിക്കന്‍ പടക്കപ്പലിനെ ആക്രമിച്ച് ഹൂത്തികള്‍

യുഎസ് പതാകയുള്ള മറ്റ് മൂന്ന് കപ്പലുകള്‍ക്ക് നേരെയും ആക്രമണം

Update: 2024-12-02 01:49 GMT

സന്‍ആ: ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് അറബിക്കടലിലും ഏദന്‍ കടലിടുക്കിലും നാല് അമേരിക്കന്‍ കപ്പലുകളെ ഹൂത്തികള്‍ ആക്രമിച്ചു. ഇതില്‍ ഒരെണ്ണം അമേരിക്കന്‍ പടക്കപ്പലാണ്. യുഎസ് പതാകയുള്ള സൈനിക സപ്ലൈ കപ്പലുകളാണ് മറ്റ് മൂന്നെണ്ണം. ഒരു യുഎസ് ഡിസ്‌ട്രോയര്‍ പടക്കപ്പലും സ്റ്റെന ഇംപെക്കബിള്‍, മെര്‍സ്‌ക് സരടോഗ, ലിബര്‍ടി ഗ്രേസ് എന്നീ മൂന്ന് സപ്ലൈ കപ്പലുകളുമാണ് ആക്രമണത്തിന് ഇരയായത്.

പതിനാറ് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികളുടെ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി പറഞ്ഞു. ഗസയ്‌ക്കെതിരായ അതിക്രമങ്ങള്‍ അവസാനിക്കാത്ത കാലത്തോളം യുഎസ്-ഇസ്രായേലി ബന്ധമുളള കപ്പലുകളെ ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023 ഒക്ടോബര്‍ ഏഴിന് ഫലസ്തീനികള്‍ തൂഫാനുല്‍ അഖ്‌സ തുടങ്ങിയതിന് ശേഷം ശക്തമായ പിന്തുണയുമായി ഹൂത്തികള്‍ രംഗത്തുണ്ട്. ഇന്നലെ ഇസ്രായേലിലെ സെനിക താവളം ഫലസ്തീന്‍-2 മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചിരുന്നു.

Similar News