നെയ്യാറ്റിന്‍കരയില്‍ വയോധികയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

Update: 2024-10-02 07:07 GMT

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വൃദ്ധയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെണ്‍പകല്‍ സ്വദേശി സരസ്വതിയാണ് (80)മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നു രാവിലെയാണ് വൃദ്ധയുടെ മൃതദേഹം നാട്ടുകാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബന്ധുക്കളുമായി വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പോലിസിനെ അറിയിച്ചിരുന്നു.നെയ്യാറ്റിന്‍കര പോലിസ് അന്വേഷണം ആരംഭിച്ചു.




Similar News