തെന്‍മലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഒടുവില്‍ പോലിസിന്റെ കുറ്റസമ്മതം
കരണത്തടിച്ച പോലിസ് അദ്ദേഹത്തെ സ്‌റ്റേഷന്‍ വരാന്തയില്‍ മണിക്കൂറുകളോളം കെട്ടിയിട്ടു.അടിക്കുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നു മനസിലാക്കിയ പോലിസ് അത് നീക്കം ചെയ്യാന്‍ രാജീവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.
കൊല്ലം: തെന്‍മലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസിന്റെ കുറ്റസമ്മതം. രാജീവിനെ സ്‌റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചത് തെറ്റായ കേസിലാണെന്ന്ന്ന് പോലിസ് ഹൈക്കോടതിയില്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരേ ക്രിമിനല്‍ കേസ് എടുക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപോരാട്ടം തുടരുമെന്നാണ് മര്‍ദ്ദനമേറ്റ രാജീവ് പറയുന്നത്. ബന്ധു ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് പരാതി നല്‍കാനെത്തിയപ്പോള്‍ രാജീവിനെ തെന്‍മല സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിശ്വംഭരന്‍ കരണത്തടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി മൂന്നിമാണ് പരാതിയുമായി രാജീവ് തെന്‍മല സ്‌റ്റേഷനിലെത്തുന്നത്. കരണത്തടിച്ച പോലിസ് അദ്ദേഹത്തെ സ്‌റ്റേഷന്‍ വരാന്തയില്‍ മണിക്കൂറുകളോളം കെട്ടിയിട്ടു.അടിക്കുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നു മനസിലാക്കിയ പോലിസ് അത് നീക്കം ചെയ്യാന്‍ രാജീവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് മൊബൈല്‍ കടകള്‍ കയറിയിറങ്ങി.
അദ്ദേഹത്തിന്റെ ജോലികളഞ്ഞു. മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ആറ് മാസം പൂഴ്ത്തി വയ്ക്കുകയും ചെയ്തു. ഈ ചെയ്തതൊക്കെ തെറ്റായിപ്പോയെന്നാണ് ഇപ്പോള്‍ സംസ്ഥാന പോലിസിന്റെ കുറ്റസമ്മതം. രാജീവിനിനെതിരേയുള്ള െ്രെകംനമ്പര്‍ 81/2021 എന്ന കേസ് നിലനില്‍ക്കാത്തതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.കേസ് അവസാനിപ്പിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പോലിസ് എഡിജിപി പറയുന്നതിങ്ങനെയാണ്. പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എസ്എച്ചഒ വിശ്വംഭരനെതിരേ ക്രിമിനല്‍ കേസ് എടുക്കാത്തതെന്തെന്ന് ചോദിച്ചു. പരാതിക്കാരന് നഷ്ടപരിഹാരമുള്‍പ്പെടെ കൊടുക്കേണ്ട കേസാണിതെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് വിശ്വംഭരനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.