ഇന്ത്യന്‍ സമൂഹവും കൊവിഡ് പ്രത്യാഘാതങ്ങളും: എന്‍സിഎച്ച്ആര്‍ഒ ഓണ്‍ലൈന്‍ സര്‍വേ സംഘടിപ്പിക്കുന്നു
ന്യൂഡല്‍ഹി: കൊവിഡ് 19 മൂലം രാജ്യത്തുണ്ടായ പ്രതിസന്ധികളെ കുറിച്ച് വിശദമായി പഠനം നടത്തുന്നതിന്റെ ഭാഗമായി എന്‍സിഎച്ച്ആര്‍ഒ(നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ്) ഓണ്‍ലൈന്‍ സര്‍വേ നടത്തുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ പകര്‍ച്ചവ്യാധിയുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ നേരിട്ട് പഠിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വേ നടത്തുന്നത്. സര്‍ക്കാര്‍, വ്യാപാരികള്‍, സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി മേഖലകള്‍ക്ക് ഉപകാരപ്പെടുന്ന സര്‍വേയില്‍ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. സര്‍വേയുടെ അടിസ്ഥാനത്തില്‍ ഓരോ മേഖലയിലും ഏതു തരത്തിലുള്ള പിന്തുണയാണ് ആവശ്യമുള്ളതെന്ന വിലയിരുത്താനാവുമെന്നാണു കണക്കുകൂട്ടുന്നത്.
ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഓണ്‍ലൈന്‍ സര്‍വേയുടെ ഭാഗഭാക്കാവുകയെന്നത് ദുഷ്‌കരമാണെന്നതിനാല്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതിനായി എന്‍സിഎച്ച്ആര്‍ഒയ്ക്കു കീഴിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഫീല്‍ഡ് സര്‍വേ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് എന്‍സിഎച്ച്ആര്‍ഒ കോ-ഓഡിനേറ്റര്‍ അഡ്വ. എം കെ ഷറഫുദ്ദീനുമായി nchromail@gmail.com എന്ന ഇ-മെയിലിലോ 95390 68294 എന്ന് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ, ഉറുദു, ബംഗാളി, മലയാളം എന്നീ എട്ടു ഭാഷകളിലാണ് സര്‍വേ നടത്തുന്നത്. സര്‍വേയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://www.nchro.org/index.php/2020/07/24/nchro-survey-of-covid-19-impact-on-indian-society-2/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.
Indian Community and covid Impacts: NCHRO conducts online survey