ഫലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ എംബസി ആസ്ഥാനത്ത് മരിച്ച നിലയില്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മരണം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു. എന്നാല്‍, മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടില്ല. ഫലസ്തീന്‍ ഭരണകൂടം അന്വേഷണം തുടങ്ങി.

Update: 2022-03-06 18:11 GMT
റാമല്ല: ഫലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യ മരിച്ച നിലയില്‍. രാമല്ലയിലെ എംബസി ആസ്ഥാനത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മരണം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു. എന്നാല്‍, മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടില്ല. ഫലസ്തീന്‍ ഭരണകൂടം അന്വേഷണം തുടങ്ങി.


ആര്യയുടെ വിയോഗത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെ ഞെട്ടല്‍ രേഖപ്പെടുത്തി.

'റാമല്ലയിലെ ഇന്ത്യന്‍ പ്രതിനിധി ശ്രീ മുകുള്‍ ആര്യയുടെ വിയോഗത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ അഗാധമായ ഞെട്ടലുണ്ടായി. അദ്ദേഹം വളരെ മിടുക്കനും കഴിവുമുള്ള ഉദ്യോഗസ്ഥനുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും പ്രിയപ്പെട്ടവരുടേയും ദുഖത്തില്‍ പങ്കു ചേരുന്നു.

ഓം ശാന്തി(ശെര),' ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ദുരൂഹസാഹചര്യത്തില്‍ എംബസിക്കുള്ളില്‍ ആര്യയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പലസ്തീന്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Similar News