കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബിക്കെതിരേ മഷിക്കുപ്പിയേറ്(വീഡിയോ)

പകര്‍ച്ച വ്യാധി പടര്‍ന്നുപിടിക്കുന്നതിനെതിരേ പപ്പു യാദവും പാര്‍ട്ടിയും അനുഭാവികളും വന്‍ പ്രക്ഷോഭമാണ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്നത്

Update: 2019-10-15 10:07 GMT

പട്‌ന: മഴക്കെടുതിക്കു ശേഷം ഡെങ്കിപ്പനി പടരുന്ന ബിഹാര്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബിക്കെതിരേ മഷിക്കുപ്പിയേറ്. ഡെങ്കിപ്പനി ബാധിച്ച് പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് കാറിലേക്ക് മടങ്ങുമ്പോഴാണ് മഷിക്കുപ്പിയെറിഞ്ഞത്.

   


അടപ്പ് തുറന്ന മഷിക്കുപ്പി മന്ത്രിക്കുനേരെ വലിച്ചെറിയുകയായിരുന്നു. കുപ്പി കാറില്‍ തട്ടി താഴെ വീണ് പൊട്ടി. മന്ത്രിയുടെ വസ്ത്രങ്ങളിലും കാറിലും മഷി പടര്‍ന്നു. എന്നാല്‍, മഷിയെറിഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണെന്നും അതില്‍ കുറച്ച് തന്റെ മേല്‍ പതിഞ്ഞതാണെന്നും മന്ത്രി അശ്വിനി ചൗബി പറഞ്ഞു. രാഷ്ട്രീയ നേതാക്കളാകാന്‍ ശ്രമിക്കുന്ന കുറ്റവാളികളാണ് ഇതിന് പിന്നില്‍. പൊതുജനങ്ങള്‍ക്കും ജനാധിപത്യത്തിനും ജനാധിപത്യത്തിന്റെ തൂണിനും നേരെയാണ് മഷിയെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവിന്റെ അനുയായിയാണ് സംഭവത്തിനു പിന്നിലെന്നാണു സൂചന. പകര്‍ച്ച വ്യാധി പടര്‍ന്നുപിടിക്കുന്നതിനെതിരേ പപ്പു യാദവും പാര്‍ട്ടിയും അനുഭാവികളും വന്‍ പ്രക്ഷോഭമാണ് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്നത്.



Tags:    

Similar News