ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മു-കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയ മൊബൈല്‍ ഫോണ്‍ സേവനം രണ്ടു മാസത്തിനുശേഷം ഒക്ടോബറിലാണ് പുനഃസ്ഥാപിച്ചത്. മൊബൈല്‍ ഫോണ്‍ സേവനം പുനഃസ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് ലഭ്യമായിരുന്നില്ല. ആറു മാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചത്. മണിക്കൂറുകള്‍ക്കു ശേഷം നിര്‍ത്തലാക്കുകയും ചെയ്തു. 2ജി വേഗത മാത്രമാണ് അനുവദിച്ചത്. സമൂഹികമാധ്യമങ്ങളുടെ ഉപയോഗം സാധ്യമായിരുന്നില്ല.
കേന്ദ്രം അംഗീകരിച്ച 301 വെബ്‌സൈറ്റുകള്‍ മാത്രമെ ഉപയോഗിക്കാന്‍ സാധിക്കൂ. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മുന്‍കരുതലെന്ന നിലയ്ക്കാണ് മൊബൈല്‍ ഫോണ്‍ സേവനം റദ്ദാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റേയും റിപ്പബ്ലിക് ദിനാഘോഷത്തിന്റേയും ഭാഗമായി 2005 മുതല്‍ മൊബൈല്‍ സേവനം റദ്ദാക്കാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.