മുംബൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാമത്തെ എഡിഷന്‍ മാര്‍ച്ച് 23ന് തുടങ്ങും. ഇന്ത്യയില്‍ തന്നെയാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ഇതോടെ ഏപ്രിലില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വേദി വിദേശത്തേക്ക് മാറ്റണമെന്ന് തര്‍ക്കത്തിന് പരിഹാരമായി. സുപ്രിംകോടതി നിയമിച്ച അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റിയും ബിസിസിഐയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് വൈകിട്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.പ്രമുഖ വേദികള്‍ പിന്നീട് പ്രഖ്യാപിക്കും. വേദി സംബന്ധിച്ച മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇന്ന് വിരാമമായത്. മുമ്പ് പൊതു തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രണ്ടു തവണ ഐപിഎല്‍ വിദേശത്ത് നടന്നിരുന്നു. 2009ല്‍ ദക്ഷിണാഫ്രിക്കയിലും 2014ല്‍ യുഎഇയിലുമാണ് നടന്നത്.