മൊസാദ് ബന്ധം; സ്ത്രീ ഉള്‍പ്പെടെ നാലുപേരെ ഇറാന്‍ തൂക്കിലേറ്റി
വഫാ ഹനാറെ, അരാം ഉമരി, റഹ്മാന്‍ പര്‍ഹാസോ, നാസിം നമാസി എന്നിവരെയാണ് തൂക്കിലേറ്റിയത്.
തെഹ്‌റാന്‍: ഇസ്രായേല്‍ ചാരസംഘടന മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരെ ഇറാന്‍ തൂക്കിലേറ്റി. കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പേരെയാണ് വെള്ളിയാഴ്ച വധശിക്ഷയ്ക്കു വിധേയരാക്കിയതെന്ന് ഇറാന്‍ ജുഡീഷ്യറിയുടെ മിസാന്‍ വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു. വഫാ ഹനാറെ, അരാം ഉമരി, റഹ്മാന്‍ പര്‍ഹാസോ, നാസിം നമാസി എന്നിവരെയാണ് തൂക്കിലേറ്റിയത്. രണ്ടാഴ്ച മുമ്പ് ഇതേ കാരണത്താല്‍ ഒരാളെ തൂക്കിലേറ്റിയിരുന്നു. ഇറാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ വെസ്റ്റ് അസര്‍ബൈജാനില്‍ ഇസ്രായേല്‍ ഭരണകൂടവുമായി ബന്ധപ്പെട്ട അട്ടിമറി സംഘത്തിലെ നാല് അംഗങ്ങളെയാണ് തൂക്കിലേറ്റിയത്. ചാരസംഘടനയായ മൊസാദിന്റെ നിര്‍ദേശപ്രകാരം രാജ്യ സുരക്ഷയ്‌ക്കെതിരേ നീക്കം നടത്തിയതിനാണ് ഇവരെ പിടികൂടിയത്.