ഉപരോധം ഘട്ടംഘട്ടമായി പിന്‍വലിക്കാമെന്ന യുഎസ് നിര്‍ദേശം ഇറാന്‍ തള്ളി

2015ലെ ആണവക്കരാറില്‍നിന്നു പിന്‍മാറിയ ശേഷം ട്രംപ് വീണ്ടും അടിച്ചേല്‍പ്പിച്ചതോ അല്ലെങ്കില്‍ അദ്ദേഹം ആരംഭിച്ചതോ, മറ്റേതെങ്കിലും തലക്കെട്ടിന് കീഴില്‍ ഏര്‍പ്പെടുത്തിയതോ ആയ മുഴുവന്‍ ഉപരോധങ്ങളും എടുത്തുകളയുകയ എന്നതാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഇതു സംബന്ധിച്ച നയമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പറഞ്ഞു.

Update: 2021-04-03 18:08 GMT

തെഹ്‌റാന്‍: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള യുഎസ് നിര്‍ദേശം തെഹ്‌റാന്‍ നിരസിച്ചതായി ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

2015 ആണവക്കരാറില്‍നിന്നു പിന്‍മാറിയ ശേഷം ട്രംപ് വീണ്ടും അടിച്ചേല്‍പ്പിച്ചതോ അല്ലെങ്കില്‍ അദ്ദേഹം ആരംഭിച്ചതോ, മറ്റേതെങ്കിലും തലക്കെട്ടിന് കീഴില്‍ ഏര്‍പ്പെടുത്തിയതോ ആയ മുഴുവന്‍ ഉപരോധങ്ങളും എടുത്തുകളയുകയ എന്നതാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഇതു സംബന്ധിച്ച നയമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പറഞ്ഞു.

യുഎസ് നിര്‍ദ്ദേശപ്രകാരം തെഹ്‌റാന്‍ ആണവ കരാറിനോടുള്ള പ്രതിബദ്ധത കാണിക്കുമെന്ന് ഖതിബ്‌സാദെ പറഞ്ഞു. യുഎസും ഇറാനും തമ്മില്‍ ആരാണ് ആദ്യം കരാര്‍ പാലിക്കേണ്ടത് എന്നതിനെച്ചൊല്ലി തര്‍ക്കത്തിലാണ്.

Tags:    

Similar News