ഗസയിലെ ഖത്തര്‍ റെഡ് ക്രസന്റ് ഓഫിസ് തകര്‍ത്ത് ഇസ്രായേല്‍; രണ്ടു ജീവനക്കാര്‍ കൊല്ലപ്പെട്ടു

ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സംഘടന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു.

Update: 2021-05-19 19:23 GMT

ദോഹ: ഗസയിലെ ഖത്തറിന്റെ റെഡ് ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) ഓഫിസ് വ്യോമാക്രമണത്തില്‍ തകര്‍ത്ത് ഇസ്രായേല്‍. ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സംഘടന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു.

തിങ്കളാഴ്ച ഇസ്രയേല്‍ അധിനിവേശ സേനയാണ് ഓഫിസുകള്‍ ആക്രമിച്ചതെന്ന് സംഘടന അറിയിച്ചു. 'ഖത്തര്‍ റെഡ് ക്രസന്റ് ഗസയിലെ ആസ്ഥാനം ലക്ഷ്യമിടുന്നതിനെ അപലപിക്കുന്നു ഒപ്പം അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ദുരിതാശ്വാസ സംഘങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകതയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു' കഴിഞ്ഞ ശനിയാഴ്ച ഖത്തറിലെ അല്‍ ജസീറ ന്യൂസ് ചാനലിന്റേയും അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിന്റേയും (എപി) ഓഫിസുകള്‍ നിലകൊള്ളുന്ന കെട്ടിടം ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.

Tags:    

Similar News