ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേലിന് സ്വന്തം നിയമം അടിച്ചേല്‍പ്പിക്കാനാവില്ല: യുഎന്‍
കിഴക്കന്‍ ജറുസലേം ഇപ്പോഴും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തിന്റെ ഭാഗമാണ്. അതിനാല്‍, ഇവിടെ അന്താരാഷ്ട്ര മാനുഷിക നിയമം ബാധകമാണെന്നും യുഎന്‍ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ന്യൂയോര്‍ക്ക്: ശെയ്ഖ് ജര്‍റാഹില്‍നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാവുമെന്ന മുന്നറിയിപ്പുമായി മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള യുഎന്‍ കമ്മീഷണറുടെ വക്താവ് റൂപര്‍ട്ട് കോള്‍വില്ലെ. കിഴക്കന്‍ ജറുസലേം ഇപ്പോഴും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തിന്റെ ഭാഗമാണ്. അതിനാല്‍, ഇവിടെ അന്താരാഷ്ട്ര മാനുഷിക നിയമം ബാധകമാണെന്നും യുഎന്‍ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
2020ല്‍ യുഎന്‍ ഓഫിസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (യുഎന്‍ ഒസിഎച്ച്എ) നടത്തിയ സര്‍വേയില്‍, അധിനിവിഷ്ട കിഴക്കന്‍ ജറുസലേമില്‍ സില്‍വാന്‍, ശെയ്ഖ് ജര്‍റാഹ് എന്നിവരുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെ 218 ഫലസ്തീന്‍ കുടുംബങ്ങള്‍ക്കെതിരേ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്.
അധിനിവേശ രാജ്യത്തിന് അധിനിവേശ പ്രദേശത്തെ സ്വകാര്യ സ്വത്ത് കണ്ടുകെട്ടാന്‍ കഴിയില്ല.അതിനാല്‍, ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കുന്നതിന് കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ പ്രദേശത്ത് ഇസ്രായേലിന് സ്വന്തമായി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല.
ഒരു അധിനിവേശ രാജ്യം സിവിലിയന്‍സിനെ അവര്‍ക്ക്് കൈവശമുള്ള പ്രദേശത്തേക്ക് മാറ്റുന്നത് അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം നിരോധിച്ചിരിക്കുന്നുവെന്നും ഇത് ഒരു യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും കോള്‍വില്ലെ ഊന്നിപ്പറഞ്ഞു.ശെയ്ഖ് ജര്‍റാഹിലേതുള്‍പ്പെടെയുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകള്‍ ഉടനടി അവസാനിപ്പിക്കണമെന്നും കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ഒത്തുകൂടാനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കണമെന്നും ഹൈക്കമ്മീഷണറുടെ വക്താവ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു.