മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം; 20 പേര്‍ക്ക് പരിക്ക്
ജുമുഅ പ്രാര്‍ഥന പ്രാര്‍ഥനയ്ക്കു പിന്നാലെയാണ് സൈന്യം മസ്ജിദിലേക്ക് അതിക്രമിച്ചുകയറുകയും വിശ്വാസികള്‍ക്കു നേരെയാണ് വെടിയുതിര്‍ക്കുകയും ചെയ്തത്.
ഖുദ്‌സ്: മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചെത്തിയ സയണിസ്റ്റ് സൈന്യം നടത്തിയ വെടിവയ്പില്‍ 20 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് വൃത്തങ്ങള്‍ അറിയിച്ചു. ജുമുഅ പ്രാര്‍ഥന പ്രാര്‍ഥനയ്ക്കു പിന്നാലെയാണ് സൈന്യം മസ്ജിദിലേക്ക് അതിക്രമിച്ചുകയറുകയും വിശ്വാസികള്‍ക്കു നേരെയാണ് വെടിയുതിര്‍ക്കുകയും ചെയ്തത്.
230 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഗസയിലെ പത്തു ദിവസം നീണ്ട വ്യോമാക്രമണം അവസാനിപ്പിച്ച് കൊണ്ടുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത് ആഘോഷിച്ചവര്‍ക്ക് നേരെയാണ് സയണിസ്റ്റ് സൈന്യം വെടിയുതിര്‍ത്തത്.