മോചിപ്പിക്കപ്പെട്ട ഫലസ്തീന്‍ തടവുകാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നീക്കം ചെയ്ത് ഇസ്രായേല്‍

അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 15 ലധികം തടവുകാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തെറ്റായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നീക്കം ചെയ്തു.

Update: 2021-05-28 08:54 GMT

ജെറുസലേം: മോചിപ്പിക്കപ്പെട്ട തടവുകാര്‍ക്കും കഴിഞ്ഞ ഒരു മാസത്തിനിടെ ദമസ്‌കസ് ഗേറ്റിലും ഷെയ്ഖ് ജര്‍റാഹിലുമുണ്ടായ അറസ്റ്റ് ക്യാംപയിനിടെ കസ്റ്റഡിയിലെടുക്കപ്പെട്ടവര്‍ക്കും അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് ഇസ്രായേല്‍ അധിനിവേശ അധികൃതര്‍ നീക്കം ചെയ്തതായി ഫലസ്തീന്‍ വാര്‍ത്താ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 15 ലധികം തടവുകാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തെറ്റായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നീക്കം ചെയ്തു.പലരെയും ഒന്നോ രണ്ടോ വര്‍ഷക്കാലം അധിനിവേശ നഗരത്തില്‍ നിന്ന് നാടുകടത്തുകയും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

ഫത്താ സെക്രട്ടറി (ജറുസലേം ഡിസ്ട്രിക്റ്റ്) ഷാദി മുത്വറും കുടുംബവും, ഫത്താ പ്രവര്‍ത്തകനും തടവുകാരനുമായ നൂര്‍ ഷലബി, മുഹമ്മദ് സുഹൈര്‍, ഉസാമ അല്‍ രജാബി, മോചിപ്പിക്കപ്പെട്ട തടവുകാരായ മജിദ് അല്‍ജബ, റാമി അല്‍ഫഖൗരി, ഹംസ സുഗയര്‍, റോഖി കില്‍ഗാസി, നാസര്‍ അബു ഖ് അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നീക്കം ചെയ്തതിട്ടുണ്ട്.

അധിനിവേശം ജറുസലേമിലെ ജനങ്ങള്‍ക്കെതിരേ അന്യായമായ തീരുമാനങ്ങള്‍ എടുക്കുന്നത് വിചിത്രമല്ല. പ്രോസിക്യൂഷന്‍ നടപടി, അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍, ആരോഗ്യ മേഖലയിലേതുള്‍പ്പെടെയുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷതടയല്‍, നിര്‍ബന്ധിത നാടുകടത്തല്‍, വംശീയ വിവേചനം എന്നിവ ഉള്‍പ്പെടെയുള്ള നടപടികളാണ് ഇസ്രായേല്‍ ഭരണകൂടം കൈകൊള്ളുന്നതെന്ന് ഷാദി മുത്വര്‍ പറഞ്ഞു.

ഏപ്രില്‍ 13ന് ദമസ്‌കസ് ഗേറ്റിന് സമീപം ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ആരംഭിച്ച ശേഷം അധിനിവേശ ജറുസലേമിലുടനീളം 550 ലധികം ഫലസ്തീനികളെ ഇസ്രായേല്‍ അധിനിവേശ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

Similar News