ഗസ ആക്രമണം: ഇസ്രായേലിന്റെ സാമ്പത്തിക നഷ്ടം 2.14 ബില്ല്യണ്‍ ഡോളര്‍

പുതിയ ആക്രമണത്തിന്റെയും ഗസയില്‍നിന്നുള്ള പ്രത്യാക്രമണത്തിന്റേയും ഫലമായി ഫാക്ടറികളിലെ ഉല്‍പാദനം കുറയുകയും പൊതു ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്തിട്ടുണ്ട്.

Update: 2021-05-21 19:01 GMT

തെല്‍ അവീവ്: ഗസയില്‍ സിവിലിയന്മാര്‍ക്കെതിരായ സൈനിക ആക്രമണത്തിന്റെ കഴിഞ്ഞ 11 ദിവസങ്ങളില്‍ ഇസ്രായേലിനുണ്ടായ സാമ്പത്തിക നഷ്ടം 2.14 ബില്ല്യണ്‍ ഡോളറെന്ന് അല്‍ ഖലീജ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക കണക്ക് പ്രകാരമുള്ള അനൗദ്യോഗിക കണക്കാണിത്. ഇത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.5 ശതമാനത്തിന് തുല്യമാണ്.

പുതിയ ആക്രമണത്തിന്റെയും ഗസയില്‍നിന്നുള്ള പ്രത്യാക്രമണത്തിന്റേയും ഫലമായി ഫാക്ടറികളിലെ ഉല്‍പാദനം കുറയുകയും പൊതു ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് ഇസ്രയേല്‍ സമ്പദ്‌വ്യവസ്ഥ ആദ്യ പാദത്തില്‍ 6.5 ശതമാനം ഇടിഞ്ഞു. ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള പുതിയ സംഘര്‍ഷം മഹാമാരിയില്‍ തകര്‍ന്ന സാമ്പത്തിക മേഖലയുടെ വീണ്ടെടുക്കലിനെ സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മെയ് 10 ന് ആരംഭിച്ച ഇസ്രായേലിന്റെ 10 ദിവസത്തെ സൈനിക ആക്രമണത്തില്‍ 65 കുട്ടികളടക്കം 230 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1500 ലധികം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

Tags:    

Similar News