ഗോലന്‍ മേഖലകളില്‍ കുടിയേറ്റം ഇരട്ടിയാക്കുമെന്ന് ഇസ്രായേല്‍
2019ല്‍ ട്രംപ് ഭരണകൂടം ഈ മേഖലയിലെ ഇസ്രായേല്‍ പരമാധികാരം അംഗീകരിച്ചതും ആ തീരുമാനത്തെ ഉടന്‍ വെല്ലുവിളിക്കില്ലെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ സൂചനയുമാണ് മേഖലയിലെ പുതിയ നിക്ഷേപത്തിന് പ്രേരണയെന്ന് ബെന്നറ്റ് പറഞ്ഞു.
തെല്‍അവീവ്: 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിറിയയില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശത്ത് ഇസ്രയേലിന്റെ പിടി കൂടുതല്‍ ഉറപ്പിക്കുന്നതിനായി ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപ പദ്ധതിയിലൂടെ അധിനിവിഷ്ട ഗോലാന്‍ കുന്നുകളിലെ കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയാക്കാന്‍ ഉദ്ദേശിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.
2019ല്‍ ട്രംപ് ഭരണകൂടം ഈ മേഖലയിലെ ഇസ്രായേല്‍ പരമാധികാരം അംഗീകരിച്ചതും ആ തീരുമാനത്തെ ഉടന്‍ വെല്ലുവിളിക്കില്ലെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ സൂചനയുമാണ് മേഖലയിലെ പുതിയ നിക്ഷേപത്തിന് പ്രേരണയെന്ന് ബെന്നറ്റ് പറഞ്ഞു.
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിറിയയില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശമാണ് ഇസ്രായേലിലെ ഗോലന്‍ മലനിരകള്‍. 'ഇത് നമ്മുടെ സയമമാണ്. ഇത് ഗോലാന്‍ കുന്നുകളുടെ സമയമാണ്'- ഞായറാഴ്ച ഗോലാന്‍ കുന്നുകളില്‍ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ബെന്നറ്റ് പറഞ്ഞു. 'തീര്‍പ്പാക്കല്‍ വ്യാപ്തിയുടെ കാര്യത്തില്‍ ദീര്‍ഘവും സ്ഥിരവുമായ വര്‍ഷങ്ങള്‍ക്ക് ശേഷം, ഗോലാന്‍ കുന്നുകളില്‍ ഇരട്ടി കുടിയേറ്റം നടത്തുകയാണ് ഇന്നത്തെ ഞങ്ങളുടെ ലക്ഷ്യം'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇസ്രായേല്‍ സിറിയയില്‍ നിന്ന് ഗോലന്‍ കുന്നുകള്‍ പിടിച്ചെടുക്കുകയും 1981ല്‍ അത് ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. ഈ നീക്കം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന നിലപാടാണ് അന്താരാഷ്ട്ര തലത്തില്‍ ബഹുഭൂരിപക്ഷം രാജ്യങ്ങളും സംഘടനകളും എടുത്തിട്ടുള്ളത്.എന്നാല്‍ അമേരിക്ക മാത്രമാണ് ഈ നീക്കത്തെ അംഗീകരിക്കുകയും കുടിയേറ്റത്തിന് ഇസ്രായേലിന് അനുമതി നല്‍കുകയും ചെയ്തിട്ടുള്ളത്.