ഫലസ്തീന്‍ തടവുകാരുടെ ജയില്‍ചാട്ടം; ഗില്‍ബോവ ജയില്‍ മേധാവിക്ക് സസ്‌പെന്‍ഷന്‍

'ബെന്‍ഷീട്രിറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്' പരിഗണിക്കണമെന്ന് ഇസ്രായേല്‍ പ്രിസണ്‍സ് സര്‍വീസ് കമ്മീഷണര്‍ കാറ്റി പെറി ആവശ്യപ്പെട്ടതായി ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു.

Update: 2021-09-24 18:15 GMT

പ്രതീകാത്മക ചിത്രം

തെല്‍ അവീവ്: അതിസുരക്ഷാ ജയിലില്‍ നിന്ന് ഈ മാസം ആദ്യം ആറു പലസ്തീന്‍ തടവുകാര്‍ തുരങ്കം നിര്‍മിച്ച് രക്ഷപ്പെട്ട സംഭവത്തില്‍ ഗില്‍ബോവ ജയില്‍ മേധാവി ഫ്രെഡി ബെന്‍ഷീട്രിറ്റിനെ ഇസ്രായേല്‍ ജയില്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

'ബെന്‍ഷീട്രിറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്' പരിഗണിക്കണമെന്ന് ഇസ്രായേല്‍ പ്രിസണ്‍സ് സര്‍വീസ് കമ്മീഷണര്‍ കാറ്റി പെറി ആവശ്യപ്പെട്ടതായി ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു.

കാരണം ജയില്‍ചാട്ടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇസ്രായേല്‍ പ്രിസണ്‍ സര്‍വീസ് (ഐപിഎസ്) അവളുടെ അഭ്യര്‍ത്ഥന നിരസിച്ചതായി ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ ഇന്‍സ്‌പെക്ടര്‍മാരുമായി സഹകരിക്കുമെന്ന് ബെന്‍ഷീട്രിറ്റ് പറഞ്ഞു.

സെപ്റ്റംബര്‍ 6 ന് വടക്കന്‍ ഇസ്രായേലിലെ അതീവ സുരക്ഷയുള്ള ഗില്‍ബോവ ജയിലില്‍ നിന്ന് ആറ് ഫലസ്തീന്‍ തടവുകാര്‍ രക്ഷപ്പെട്ടത്.

Tags:    

Similar News