ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

42കാരനായ അബൂ അല്‍ അത്തയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഗസ്സ സിറ്റിയിലെ ഷൈജിയ്യ ജില്ലയില്‍ അബൂ അല്‍ അത്തയുടെ വീടിനു നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു.

Update: 2019-11-12 13:36 GMT

ഗസാ സിറ്റി: ഗസാ മുനമ്പില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ പോരാട്ട സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. 42കാരനായ അബൂ അല്‍ അത്തയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഗസ്സ സിറ്റിയിലെ ഷൈജിയ്യ ജില്ലയില്‍ അബൂ അല്‍ അത്തയുടെ വീടിനു നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു.

അത്തയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ അറിയിച്ചതിനു പിന്നാലെയാണ് ഇസ്‌ലാമിക് ജിഹാദ് അത്തയുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അത്തയുടെ മരണത്തിനു പിന്നാലെ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഗസാ മുനമ്പില്‍നിന്ന് റോക്കറ്റാക്രമണം ഉണ്ടായി.

അതിനിടെ, തങ്ങളുടെ ജീവനക്കാരനായ അക്രം അല്‍ അജൗരിയെ ലക്ഷ്യമിട്ട് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അജൗരിയുടെ മകനും മറ്റൊരാളും കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് ജിഹാദ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വടക്കന്‍ ഗസാ മുനമ്പിലെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഫലസ്തീനിയും കൊല്ലപ്പെട്ടിട്ടുണ്ട്. 25കാരനായ സാക്കി മുഹമ്മദ് അദ്‌നാന്‍ ഗനാമിയാണ് കൊല്ലപ്പെട്ടതെന്ന് ഗസാ ആരോഗ്യമന്ത്രാലയം അറിയിച്ചു. ബൈത്ത് ലാഹിയയിലുണ്ടായ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, രാഷ്രീയ അതിജീവനത്തിനായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസാ മുനമ്പിലെ സ്ഥിതി വഷളാക്കുകയാണെന്ന് ഇസ്രായേലി പാര്‍ലമെന്റായ നെസറ്റിലെ അറബ് അംഗങ്ങള്‍ ആരോപിച്ചു.

Tags:    

Similar News