ജറുസലേമിലെ ചര്‍ച്ചില്‍ തീവയ്പ്; ഇസ്രായേല്‍ കുടിയേറ്റക്കാരന്‍ അറസ്റ്റില്‍

ജറുസലേമില്‍ നിന്നുള്ള 49 കാരനായ മതവെറിയനായ യഹൂദ മത വിശ്വാസി ചര്‍ച്ച് ഓഫ് അഗണിയില്‍ (ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സ്) അതിക്രമിച്ച് കയറി തീപിടിക്കുന്ന ദ്രാവകം ഒഴിച്ച് തീവയ്ക്കുകയായിരുന്നു.

Update: 2020-12-05 10:22 GMT

ജറുസലേം: അധിനിവിഷ്ട ജറുസലേമിലെ ക്രിസ്ത്യന്‍ പള്ളി അഗ്നിക്കിരയാക്കിയ സംഭവത്തില്‍ ഇസ്രായേലി കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്തതായി അനദോലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ജറുസലേമില്‍ നിന്നുള്ള 49 കാരനായ മതവെറിയനായ  യഹൂദ മത വിശ്വാസി ചര്‍ച്ച് ഓഫ് അഗണിയില്‍ (ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സ്) അതിക്രമിച്ച് കയറി തീപിടിക്കുന്ന ദ്രാവകം ഒഴിച്ച് തീവയ്ക്കുകയായിരുന്നു. സംഭവത്തില്‍ ചര്‍ച്ചിലെ ബെഞ്ചും തറ ഭാഗവും അഗ്നിക്കിരയായി.

പള്ളിയിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ പിടികൂടിയ പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തതായി ഇസ്രായേല്‍ പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. കാവല്‍ക്കാര്‍ പെട്ടെന്ന് തീ അണച്ചതായും പോലിസ് എത്തുന്നതിന് മുമ്പെ ജീവനക്കാര്‍ ഇയാളെ പിടികൂടി തടഞ്ഞുവച്ചതായും ദൃക്‌സാക്ഷികള്‍ അനഡോലു ഏജന്‍സിയോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും മുസ്‌ലിം, ക്രൈസ്തവ കേന്ദ്രങ്ങളില്‍ ജൂത കുടിയേറ്റക്കാര്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

Tags:    

Similar News