ഫലസ്തീന്‍ ഭവനങ്ങള്‍ക്കുനേരെ ഇസ്രായേലികളുടെ പെട്രോള്‍ ബോംബ് ആക്രമണം
വെസ്റ്റ് ബാങ്ക് ഗ്രാമമായ ബുരിനിലാണ് വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്.
വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഭവനങ്ങള്‍ക്കു നേരെ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ പെട്രോള്‍ ബോംബ് ആക്രമണം. വെസ്റ്റ് ബാങ്ക് ഗ്രാമമായ ബുരിനിലാണ് വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്.
പെട്രോള്‍ ബോംബേറിനെതുടര്‍ന്ന് വീടിന് തീപിടിച്ചപ്പോള്‍ അത് അണക്കാനെത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തു.റബ്ബര്‍ വെടിയുണ്ടകള്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സൈനികര്‍ ഗ്രാമത്തിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെതുടര്‍ന്ന് നിരവധി പേര്‍ക്ക് ബുദ്ധിമുട്ടും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഒരു ഫലസ്തീനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കു നേരെ ആക്രമണം നടത്തുന്നത് ഇവിടെ പതിവ് സംഭവമാണ്. ഫലസ്തീനികള്‍ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആറ് ലക്ഷത്തിലധികം ജൂത കുടിയേറ്റക്കാരാണ് വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നത്. 250ഓളം കുടിയേറ്റ മേഖലകളാണ് ഇവിടെയുള്ളത്.