സിപിഎം മൗനംപാലിക്കുന്നതും,പോലിസ് നടപടിയെടുക്കാത്തും ദുരൂഹം: വി ഡി സതീശൻ

ഇതിന് മുമ്പ് സമാന ആരോപണങ്ങളില്‍ പോലിസ് എഫ്ഐആറിട്ട് അന്വേഷണം നടത്തുന്നതാണ് കേരളം കണ്ടിട്ടുള്ളത്.

Update: 2022-10-23 06:12 GMT

കാസര്‍കോട്: സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി,ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്നസുരേഷിന്‍റെ ആരോപണം പുറത്ത് വന്ന് രണ്ട് ദീവസമായിട്ടും സിപിഎം മൗനം പാലിക്കുന്നതും, പോലിസ് നടപടിയെടുക്കാത്തും ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറ‍ഞ്ഞു.

ഇതിന് മുമ്പ് സമാന ആരോപണങ്ങളില്‍ പോലിസ് എഫ്ഐആറിട്ട് അന്വേഷണം നടത്തുന്നതാണ് കേരളം കണ്ടിട്ടുള്ളത്. ഗുരുതരമായ ആരോപണമാണ് സ്വപന ഉന്നയിച്ചത്. സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ല? മുഖ്യമന്ത്രിക്കെതിരെ അഴിമിതി ആരോപണവുമുണ്ട്.ഗൗരവതരമായ അന്വേഷണം നടന്നേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനും യുഡിഎഫിനും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്.എല്‍ദോസിന്‍റെ കാര്യത്തില്‍ പാര്‍ട്ടി വിശദീകരണം തേടി. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്യും ജാഗ്രതക്കുറവ് വിലയിരുത്തി നടപടി എടുത്തു. കെപിസിസി ഡിസിസി അംഗത്വത്തില്‍ നിന്ന് 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.മുന്‍കൂര്‍ ജാമ്യം ലിഭിച്ചതിന്‍റെ പേരില്‍ നടപടി ഒഴിവാക്കാമായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്ർ എല്ലാവരും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Similar News