'ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാന്‍ ഞങ്ങള്‍ പങ്കാളികളാവില്ല'; ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിക്ക് വിസമ്മതിച്ച് ഇറ്റാലിയന്‍ തുറമുഖ തൊഴിലാളികള്‍
ഫലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്നതില്‍ ലിവര്‍നോ തുറമുഖം പങ്കാളിയാവില്ലെന്ന് ഇറ്റാലിയന്‍ തുറമുഖ തൊഴിലാളികളുടെ ട്രേഡ് യൂനിയനായ എല്‍ യുനിയോണ്‍ സിന്‍ഡാകേല്‍ ഡി ബേസ്(യുഎസ്ബി) വ്യക്തമാക്കി.
ഫലസ്തീനിലെ സിവിലിയന്മാരെ കൊല്ലാന്‍ സഹായിക്കുന്ന ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കപ്പലില്‍ അടങ്ങിയിട്ടുണ്ടെന്നും യുഎസ്ബി കൂട്ടിച്ചേര്‍ത്തു. ഇതിനകം തന്നെ ശക്തമായ ആക്രമണത്തില്‍ നിരവധി കുട്ടികളടക്കം നൂറുകണക്കിന് സാധാരണക്കാരെ ഇസ്രായേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍, മെഡിറ്ററേനിയന്‍ തുറമുഖങ്ങളിലെ ആയുധ കയറ്റുമതി നിരീക്ഷിക്കുന്ന ജെനോവ ആസ്ഥാനമായുള്ള ദി വെപ്പണ്‍ വാച്ച് കപ്പലിന്റെ ലക്ഷ്യസ്ഥാനവും അതിലെ ഉള്ളടക്കവും യൂനിയനെ അറിയിച്ചിരുന്നതായി 'ദി ന്യൂ അറബ്' റിപോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷ മേഖലകളിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും നിര്‍ത്തിവയ്ക്കണമെന്ന് സംഘടന ഇറ്റാലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആയുധ കപ്പല്‍ ഒടുവില്‍ നേപ്പിള്‍സിലേക്കുള്ള യാത്ര ആരംഭിച്ചു. അതിനിടെ, മറ്റു തുറമുഖങ്ങളിലെ തൊഴിലാളികള്‍ കപ്പലില്‍ ആയുധ കയറ്റുമതി തുടരുന്നത് തടയാന്‍ ഏകോപനശ്രമം തുടങ്ങിയിട്ടുണ്ട്. ഗസയിലും മറ്റും ഫലസ്തീനികള്‍ക്കെതിരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഈ ആഴ്ച വിവിധ ഇറ്റാലിയന്‍ നഗരങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു.
Italian port workers refuse to load arms shipment destined for Israel