
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു കത്തിച്ചു. പച്ചക്കറി കച്ചവടക്കാരനായ ധന ലാല്‍ സൈനിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ഗോപാലി ദേവി(40)യേയും സുഹൃത്ത് ദീനദയാല്‍ ഖുഷ്‌വാഹ(30)യേയും അറസ്റ്റ് ചെയ്തു. മാര്‍ച്ച് 16നാണ് ഇരുവരും ചേര്‍ന്ന് ധന ലാല്‍ സൈനിയെ ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചുകൊന്നത്. തുടര്‍ന്ന് മൃതദേഹം ബൈക്കില്‍ കയറ്റി കൊണ്ടുപോയി കാട്ടില്‍ ഇട്ട് കത്തിക്കുകയായിരുന്നു.
In #Rajasthan's #Jaipur, a 42-year-old woman was arrested along with her 30-year-old paramour Wednesday for allegedly killing her husband and setting his body on fire to hide evidence.
— Hate Detector 🔍 (@HateDetectors) March 20, 2025
DCP (South) Digant Anand said the two accused, #GopaliDevi, a resident of Sanganer, and her… pic.twitter.com/e2dB4Nk8dC
എല്ലാ ദിവസവും ജോലിക്കെന്ന പേരില്‍ ഗോപാലി ദേവി പുറത്തുപോവാറുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നിയ ധനലാല്‍ കഴിഞ്ഞ ശനിയാഴ്ച ഗോപാലി ദേവിയെ പിന്തുടര്‍ന്നു. ദീനദയാല്‍ ഖുഷ്‌വാഹയുടെ അടുത്താണ് ഭാര്യയുളളതെന്ന് മനസിലാക്കിയ ധനലാല്‍ അപ്പോള്‍ തന്നെ ചോദ്യം ചെയ്തു. പ്രശ്‌നം സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ പ്രതികള്‍ ധനലാലിനെ ഒരു കടയിലേക്ക് കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം ചാക്കിലാക്കി കൊണ്ടുപോയി കാട്ടിലിട്ട് കത്തിക്കുകയായിരുന്നു. ഇവര്‍ മൃതദേഹവുമായി പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.