ഉദയ്പൂര്‍ കൊലപാതകം രാജ്യത്തിന്റെ നിയമത്തിനും നമ്മുടെ മതത്തിനും എതിര്: ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ്

Update: 2022-06-28 17:14 GMT

ന്യൂഡല്‍ഹി: ഉദയ്പൂര്‍ കൊലപാതകത്തില്‍ ശക്തമായി അപലപിച്ച് ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ്. ഈ തെറ്റ് ആരു ചെയ്താലും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അത് രാജ്യത്തിന്റെ നിയമത്തിനും നമ്മുടെ മതത്തിനും എതിരാണെന്നും ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് ട്വീറ്റ് ചെയ്തു. ബിജെപി ദേശീയ വാക്താവായ നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തി പരാമര്‍ശത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കേസില്‍ ഉദയ്പൂര്‍ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്റെര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കൊലപാതകം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു. വീഡിയോയില്‍ പ്രതികളുടെ മുഖം വ്യക്തമായതിനാല്‍ ഇവര്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. 'ഞങ്ങളുടെ ദൈവത്തോട് അനാദരവ് കാണിച്ച പ്രതിയെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാകുമ്പോള്‍ ഈ വീഡിയോ വൈറലാക്കും' എന്ന് പ്രതികളിലൊരാള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News