ശ്രീനഗര്‍: ബുധനാഴ്ച നടന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 26 നിയമസഭാ മണ്ഡലങ്ങളില്‍ 20 എണ്ണത്തിലും വോട്ടിങ് ശതമാനം കുറഞ്ഞു. 2014 നെ അപേക്ഷിച്ച് വോട്ടിങ് ശതമാനം വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകകള്‍ സൂചിപ്പിക്കുന്നത്. ആറ് ജില്ലകളിലായി ഏകദേശം 56.05 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ജമ്മു കശ്മീരിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പികെ പോള്‍ പറഞ്ഞു.
2014ലെ തിരഞ്ഞെടുപ്പില്‍ ശ്രീനഗര്‍, ഗന്ദര്‍ബാല്‍, ബുദ്ഗാം, റിയാസി, രജൗരി, പൂഞ്ച് ജില്ലകളിലായി 25 നിയമസഭാ മണ്ഡലങ്ങളാണുണ്ടായിരുന്നത് .ശ്രീനഗര്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ 2014-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍, ബാക്കിയുള്ള അഞ്ച് ജില്ലകളിലെ മറ്റെല്ലാ ബൂത്തുകളിലും പോളിങ് ശതമാനം കുറഞ്ഞു.