തൃശൂര്‍: വ്യാഴാഴ്ച രാത്രി അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന് കേരളം ഇന്ന് വിട നല്‍കും. രാവിലെ എട്ടിന് ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. രാവിലെ പത്തിന് ജന്മനാടായ പറവൂര്‍ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 3.30ന് പാലിയത്തെ തറവാട്ടുവളപ്പില്‍ സംസ്‌കരിക്കും.
അമല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടോടെ പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. ഭാര്യ ലളിത, മകന്‍ ദിനനാഥ്, മകള്‍ ലക്ഷ്മി, സഹോദരന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ അരികിലുണ്ടായിരുന്നു.