വെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത കുടിയേറ്റക്കാര്‍

ആക്രമണങ്ങളില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2024-11-04 16:14 GMT

റാമല്ല: വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ട് ജൂത കുടിയേറ്റക്കാര്‍. റാമല്ലക്ക് സമീപമുള്ള അല്‍ബിരെഹ് നഗരത്തിലേക്ക് ഇരച്ചുകയറിയ കുടിയേറ്റക്കാര്‍ നിരവധി കാറുകള്‍ക്കും വീടുകള്‍ക്കും തീയിട്ടു. ആക്രമണങ്ങളില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

വെസ്റ്റ്ബാങ്ക് പിടിച്ചടക്കാനും ഫലസ്തീനികളെ തുരത്താനും ഇസ്രായേല്‍ ഗൂഡാലോചന നടത്തുന്നതായി കഴിഞ്ഞ ദിവസം ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കുടിയേറ്റക്കാര്‍ വെസ്റ്റ്ബാങ്കില്‍ അതിക്രമം അഴിച്ചുവിട്ടത്. വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളുടെ കൈവശമുള്ള ഭൂമി കൂടി പിടിച്ചെടുക്കുമെന്ന് സയണിസ്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലി സൈന്യത്തിന്റെ അകമ്പടിയോടെ എത്തുന്ന കുടിയേറ്റക്കാര്‍ ഫലസ്തീനികളെ വീടുകളില്‍ നിന്നും ഒലീവ് തോട്ടങ്ങളില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നത് വര്‍ധിച്ചുവരികയാണ്.

Tags:    

Similar News