കെ റെയില്‍: ഇടത് എംപിമാര്‍ കേന്ദ്രമന്ത്രിയെ കണ്ടു
ഈ എതിര്‍പ്പിനോടൊപ്പം റെയില്‍വേ നിന്ന് വികസനം മുരടിപ്പിക്കരുതെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: കേരളം വികസിക്കാന്‍ കെ റെയില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും വികസന പദ്ധതിയെ തകര്‍ക്കാനുള്ള നീക്കത്തിനൊപ്പം റെയില്‍വേ നില്‍ക്കരുതെന്നും ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദര്‍ശിച്ച് കാര്യങ്ങളില്‍ ബോധ്യപ്പെടുത്തി. കെ റെയില്‍ ബദ്ധതിക്ക് വേഗത്തില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിയാണ് ഇടത് എം പിമാര്‍ മടങ്ങിയത്. എംപിമാരായ എളമരം കരിം, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവരാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. കേരളത്തില്‍ പദ്ധതി കൊണ്ടു വരുന്നതിനെ യുഡിഎഫും, ബിജെപിയും എതിര്‍ക്കുന്നതുണ്ട്. ഈ എതിര്‍പ്പിനോടൊപ്പം റെയില്‍വേ നിന്ന് വികസനം മുരടിപ്പിക്കരുതെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.