കെ റെയില്‍: ഭൂമി പോകുന്നവരുടെ കൂടെ സര്‍ക്കാരുണ്ടാകും; പദ്ധതിയെ എതിര്‍ക്കുന്നത് കോ-ലി-ബി സഖ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍

പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ ഉള്ളവരുടെ തെറ്റിദ്ധാരണ മാറ്റും. സില്‍വര്‍ ലൈനിനെ എതിര്‍ക്കാന്‍ കോ-ലി-ബി സഖ്യം രംഗത്തെത്തിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2022-04-10 17:00 GMT

കണ്ണൂര്‍: കെ റെയില്‍ പദ്ധതിയുടെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ ഒപ്പം സര്‍ക്കാരുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ ഉള്ളവരുടെ തെറ്റിദ്ധാരണ മാറ്റും. സില്‍വര്‍ ലൈനിനെ എതിര്‍ക്കാന്‍ കോ-ലി-ബി സഖ്യം രംഗത്തെത്തിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി പി എം. ഈ പാര്‍ട്ടി രക്ഷിക്കുമെന്നതാണ് ജനങ്ങളുടെ വികാരം. 700 പരം സഖാക്കളെ കേരളത്തില്‍ കൊലപ്പെടുത്തി. ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത്തരം കൊലപാതകം. പക്ഷേ ഈ പാര്‍ട്ടിയെ ഭയപ്പെടുത്താനാകില്ലെന്ന് കണ്ണൂര്‍ തെളിയിച്ചു.

ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് കേരളത്തിലേത്. കൊവിഡ് കാലത്ത് അത് കണ്ടതാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു കാര്യം പറഞ്ഞാല്‍ അത് ചെയ്യും. ദേശീയ പാത വികസനം നടക്കില്ലെന്ന് പറഞ്ഞു. എന്നിട്ടിപ്പോള്‍ എന്തായി. സിപിഎം ഒറ്റക്കെട്ടാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ രണ്ടു ചേരി ഇല്ല. ബംഗാള്‍ ഒരു ചേരി കേരളം ഒരു ചേരി എന്ന് മാധ്യമങ്ങള്‍ പറഞ്ഞു. സിപിഎം ഒരു ചേരിയാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തെളിയിച്ചു എന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News