പുത്തനത്താണി: കല്ലന്‍ കുടുംബത്തിന്റെ മൂന്നാമത് സംഗമം ഞായറാഴ്ച പുത്തനത്താണി സിവി ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരന്ന് കിടന്നിരുന്ന കുടുംബം 2016 ല്‍ കാടാമ്പുഴയില്‍ ആണ് ആദ്യമായി സംഗമിച്ചത്. രണ്ടാമത് സംഗമം 2019ല്‍ വേങ്ങരയില്‍ നടന്നു. കൂടുതലായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂട്ടായ്മ ഊന്നല്‍ നല്‍കുന്നത്. കടുംബത്തിലെ സാമ്പത്തികവും ാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവരെ കൈ പിടിച്ചുയര്‍ത്തുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇതിന് വേണ്ടി കല്ലന്‍ ഇന്റര്‍ ഫാമിലി അസോസിയേഷന്‍ കിഫ) 2016ല്‍ രൂപീകരിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുകയും ചെയ്യുന്നു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സിറാജ് മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ താലിബ്, സ്വാഗത സംഘം കണ്‍വീനര്‍ നാസര്‍ പറപ്പൂര്‍, കമ്മിറ്റി അംഗക്കളായ ജംഷാദ്, മുസ്തഫ, സൈതലവി, അലവി ബാവ പങ്കെടുത്തു.