
കൊച്ചി: കലൂരില്‍ 330ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ രണ്ടുപേരെ പത്ത് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു.കോട്ടയം ചിങ്ങവനം മുട്ടത്താട്ട്ചിറ വീട്ടിൽ 'തുമ്പിപ്പെണ്ണ്' എന്നറിയപ്പെടുന്ന സൂസിമോൾ എം.സണ്ണി (26), ആലുവ ചെങ്ങമനാട് കല്ലൂക്കാടൻ പറമ്പിൽ വീട്ടിൽ 'പൂത്തിരി' എന്നുവിളിക്കുന്ന അമീർ സൊഹൈൽ (25) എന്നിവർക്കാണ് എറണാകുളം അഡിഷനൽ ജില്ലാ സെഷൻസ് കോടതി ശിഷ വിധിച്ചത്.കേസിലെ മൂന്നും നാലും പ്രതികളായ വൈപ്പിൻ സ്വദേശി കുറുമ്പനാട്ട് പറമ്പിൽ അജ്മൽ കെ.എ. (24), അങ്കമാലി പുളിയിനം സ്വദേശി എൽറോയ് വർഗീസ് (22) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
2023 ഒക്ടോബര്‍ 13നാണ് കേസിന് ആസ്പദമായ സംഭവം. ഹിമാചല്‍പ്രദേശില്‍ നിന്നെത്തിച്ച എംഡിഎംഎ കലൂര്‍ സ്‌റ്റേഡിയം പരിസരത്തുവച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാല് പേരെ എക്‌സൈസ് പിടികൂടിയത്.