തൊടുപുഴ: പ്രമുഖ മതപണ്ഡിതനും മുസ് ലിം ഏകോപന സമിതി ചെയര്‍മാനുമായ കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി(74) അന്തരിച്ചു. മുവാറ്റുപുഴയിലെ വിവിധ മഹല്ലുകളില്‍ ഖത്തീബായി സേവനമനുഷ്ഠിച്ചിരുന്നു. മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ്, പേട്ട മസ്ജിദ് മൂവാറ്റുപുഴ, മങ്ങാട്ട് ജുമാ മസ്ജിദ്, കാലാമ്പൂര്‍ ജുമാ മസ്ജിദ്, കോട്ടയം മാറാടി ജുമാ മസ്ജിദ്, കോളജുപടി ജുമാ മസ്ജിദ്, പന്തളം കരയ്ക്കാട് ജുമാമസ്ജിദ്, എറണാകുളം കോമ്പാറ ഹൈക്കോടതി ജുമാമസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലും ഖത്തീബായി സേവനമനുഷ്ഠിച്ചിരുന്നു. മുസ് ലിം ഏകതയ്ക്കു വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും സംഘടനാ ഭേദമില്ലാതെ സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്ന പണ്ഡിതനായിരുന്നു. മുസ് ലിംകളുമായി ബന്ധപ്പെട്ട വിവിധ പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. തെക്കേമറഞ്ഞൂര്‍ വീട്ടില്‍ ഇബ്രാഹീം-പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയാ ബീവി. മക്കള്‍: ജലാലുദ്ദീന്‍, ജമാലുദ്ദീന്‍ മൗലവി, അബ്ദുല്‍ സലീം മൗലവി, അശ്‌റഫ് മൗലവി, സൗദാ ബീവി, ജസീല. മരുമക്കള്‍: നിസാ മോള്‍, അന്‍സല്‍ന, ഖദീജ, റാബിയത്ത്, ഇസ്മായില്‍ മൗലവി തൊടുപുഴ. ഖബറടക്കം ശനിയാഴ്ച രാവിലെ 8ന് തൊടുപുഴ കുടയത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.