മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യാ പരാമര്‍ശത്തിന് പിന്നാലെ കര്‍ണിസേനാ മേധാവിയെ ബിജെപി വക്താവായി നിയമിച്ചു

ജൂണ്‍ 11ന് ബിജെപി ഹരിയാന പ്രസിഡന്റ് ഓം പ്രകാശ് ട്വിറ്ററില്‍ പങ്കുവച്ച പുതിയ മാധ്യമ സംഘത്തിലാണ് സൂരജ്പാല്‍ സിംഗ് അമ്മുവിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്

Update: 2021-06-14 08:48 GMT

ചണ്ഡിഗഢ്: ജിമ്മിലെ പരിശീലകനായിരുന്ന 27കാരനായ ആസിഫ് ഖാന്‍ എന്ന യുവാവിനെ കൊന്നതിനെ ന്യായീകരിക്കുകയും മുസ്‌ലിംകള്‍ക്കെതിരേ വംശഹത്യ പരാമര്‍ശം നടത്തുകയും ചെയ്തതിനു പിന്നാലെ ഹരിയാനയില്‍ കര്‍ണി സേന തലവന്‍ സൂരജ്പാല്‍ സിംഗ് അമ്മുവിനെ പാര്‍ട്ടി വക്താവായി നിയമചിച്ച് ബിജെപി.

ജൂണ്‍ 11ന് ബിജെപി ഹരിയാന പ്രസിഡന്റ് ഓം പ്രകാശ് ട്വിറ്ററില്‍ പങ്കുവച്ച പുതിയ മാധ്യമ സംഘത്തിലാണ് സൂരജ്പാല്‍ സിംഗ് അമ്മുവിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്.വിവിധ വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കുമെതിരേ, പ്രത്യേകിച്ചും മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ ഭാഷണത്തിന് കുപ്രസിദ്ധി നേടിയ ആളാണ് അമ്മു.

'പദ്മാവതി' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നത്.

അടുത്തിടെ, ഹരിയാനയിലെ നുഹ് ജില്ലയിലെ ഖലീല്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ജിം പരിശീലകരായ ആസിഫ് ഖാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഹിന്ദുത്വരെ പിന്തുണച്ച് നടന്ന മഹാപഞ്ചായത്തില്‍ സംസാരിച്ച ഇയാള്‍ മുസ്‌ലിംകളെ കൊല്ലുന്നതിനെ ന്യായീകരിച്ചിരുന്നു. 'തങ്ങള്‍ക്ക് അവരെ കൊല്ലാന്‍ പോലും പറ്റില്ലെ? എന്നായിരുന്നു ഇയാളുടെ ചോദ്യം.

Tags:    

Similar News